കൊയിലാണ്ടി ഗവ: ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവർമെന്റ് ഐ. ടി. ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. എൽ. എ. കെ. ദാസന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനവും സർക്കാരിന്റെ പ്ലാൻ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും ക്ലാസ് റൂമിന്റെയും ഉദ്ഘാടനം അതോടൊപ്പം നടന്നു. എം. എൽ. എ. കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ (കണ്ണൂർ) സുനിൽ ജേക്കബ് പദ്ധതി വിശദീകരിച്ചു, എ. എക്സ് ഇ. അരവിന്ദാക്ഷൻ കെട്ടിട നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, വി.സുന്ദരൻ മാസ്റ്റർ, ദിവ്യ ശെൽവരാജ്, കൗൺസിലർമാരായ ബിനില കെ., വി. പി. ഇബ്രാഹിംകുട്ടി, വീണ എ. കെ, ടി. പി. കൃഷ്ണൻ, അഡ്വ: എസ്. സുനിൽ മോഹൻ, കെ. ടി. എം. കോയ, വായനാരി വിനോദ്, സി.സത്യചന്ദ്രൻ, അഡ്വ: ടി. കെ. രാധാകൃഷ്ണൻ, അജിത്ത്കുമാർ കെ. കെ. തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ടി. കെ. സുമതി നന്ദി പറഞ്ഞു.

