കൊയിലാണ്ടി ഗവൺമെൻറ് ഫിഷറീസ് സ്കൂളിൽ കളരി പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: കേരളത്തിലെ പ്രാചീന ആയോധനകലയും പയറ്റു മുറയുമായ കളരി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി സമഗ്ര ശിക്ഷ അഭിയാൻ പന്തലായനിയുടെ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവൺമെൻറ് യുപി സ്കൂളിൽ പെൺകുട്ടികൾക്ക് വേണ്ടി കളരി പരിശീലനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പന്തലായി ബി.പി.ഒ ഡോ; എം.ജി ബൽരാജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ കെ.ടി രമേശൻ, വി.എം രാജീവൻ, വി. കെ. സന്തോഷ്, ടി, എം, ശശിധരൻ, ഇ. ശിവദാസൻ, വി,എസ്. വാസന്തി തുടങ്ങിയവർ സംസാരിച്ചു കറുകച്ചാലിൽ കളരിസംഘം ഗുരുക്കൾ ദിനേശ് പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിക്കുന്നത്.

