കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പുതിയ അനുബന്ധ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: നീതിന്യായ ചരിത്രത്തിൽ ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പുതിയ അനുബന്ധ കെട്ടിടം നാളെ ഉച്ചക്ക് 12മണിക്ക് ഹൈക്കോടതി ജഡ്ജ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എക്സൈസ്- തൊഴിൽ വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണൻ മുഖ്യാതിഥിയാകും. ജില്ലാ സെഷൻസ് ജഡ്ജ് എം.ആർ.അനിത അധ്യക്ഷത വഹിക്കും.
കെ.ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, ബി.ജി. ഹരിന്ദ്രനാഥ്, ബി.പ്രഭത് കുമാർ, റെനി മാത്യു, കെ.എസ്. മധു തുടങ്ങിയവർ സംബന്ധിക്കും.

എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. വാർത്താ സമ്മേളനത്തിൽ അഡ്വ. പി.കെ.സുഭാഷ്, അഡ്വ.പി.കെ. രാധാകൃഷ്ണൻ, അഡ്വ. കെ. അശോകൻ, അഡ്വ.ഒ. പ്രതീപ് കു
മാർ, അഡ്വ.പി. ജതിൻ എന്നിവർ പങ്കെടുത്തു.

