KOYILANDY DIARY.COM

The Perfect News Portal

സംഘർഷം നിലനിൽക്കുന്ന കൊല്ലത്ത് വീടിന് നേരെ ബോംബെറിഞ്ഞു

കൊയിലാണ്ടി:സംഘർഷം നിലനിൽക്കുന്ന കൊല്ലത്ത് കൊല്ലത്ത് ബി.ജെ.പി.പ്രവർത്തകന്റെ വീടിനു നേരെ ബോംബെറ്’ കൊല്ലം നെല്ല്യാടി റോഡിലെ നരിമുക്കിലുള്ള കൊയിലിവീട്ടിൽ അതുലിന്റെ വീടിനു നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത് മുൻവശത്തെ വാതിൽ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

നേരത്തെ ഈ മേഖലകളിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ബന്തവസ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം SFI പ്രവർത്തകനായ മനയത്ത് പടിക്കൽ ആദർശിന് ആർ.എസ്. എസ്. അക്രമത്തിൽ പരിക്കേറ്റിരുന്നു. കൂടാതെ കൊയിലാണ്ടി നഗരസഭാ ചെയർമാന്റെയും സി.പി.എം കൗൺസിലർമാരുടെയും ബൈക്കുകൾ ആർ.എസ്.എസ്. അക്രമിസംഘം തകർത്തിരുന്നു.സിപി.എം. ലോക്കൽ കമ്മിറ്റിം അംഗം ഗണേശന്റെ വീട്ടിൽ അക്രമിസംഘം കൊലവിളി നടത്തുകയുമുണ്ടായി. അക്രമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു.

കൊയിലാണ്ടി എസ് ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തി നടപടികൾ തുടങ്ങിയിട്ടുണ്ട്. അക്രമം അവസാനിപ്പിക്കാൻ സി.പി.എം.നേതൃത്വം തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബി.ജെ.പി.മുന്നറിയിപ്പ് നൽകി. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഡ്വ.വി.സത്യൻ ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ്, ടി.കെ.പത്മനാഭൻ, വി.കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *