കൊയിലാണ്ടി കൊല്ലത്ത് ആയുധശേഖരം പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം നെല്ലാടി റോഡിലെ നരിമുക്കിലുള്ള മെയിൻ കനാലിൽ നിന്നു കൈ കനാലിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് വടി വാളുകൾ കണ്ടെത്തി. കനാലിലെ പൈപ്പിനുള്ളിൽ തിരുകി വെച്ച നിലയിലായിരുന്ന വാളുകൾ ഇന്ന് കാലത്താണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് എസ്.ഐ. കെ.സുമിത്ത് കുമാറും സംഘവും സ്ഥലത്തെത്തി വാളുകൾ കസ്റ്റഡിയിലെടുത്തു. അൽപം പഴക്കമുള്ളതാണ് വാളുകൾ പഴക്കം കാരണം തുരുമ്പെടുത്തിട്ടുണ്ട്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഈ മേഖലയിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം അരങ്ങേറിയിരുന്നു.
