കൊയിലാണ്ടി കൂട്ടം വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു
        കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ കുവൈറ്റ് ചാപ്റ്റര്‍ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. പ്ലസ്ടുവിന് ശേഷം ഉപരി പഠനം നടത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെയാണ് സഹായം നല്‍കുന്നതിന് തിരഞ്ഞെടുത്തത്. പരിപാടി കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്തു. എ.അസീസ് അധ്യക്ഷത വഹിച്ചു.
കെ. ദാസന് എം.എല്‍.എ, നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന്, കൗണ്‍സിലര്‍മാരായ വി. പി. ഇബ്രാഹിം കുട്ടി, അഡ്വ. കെ. വിജയന്, കെ.വി.സുരേഷ് എന്നിവരും മുസ്തഫ മൈത്രി, സാജിത അലി, റഷാദ്, പി.വി. നജീബ്, റമീസ് പരപ്പില്‍, മിഥുന് ഗോവിന്ദ്, റ ഊഫ് മഷ്ഹുന്, ഷാജി പീപീസ്, ഇല്ല്യാസ് ബാഹസ്സന്‍, മാടഞ്ചേരി സത്യനാഥന്, എന്നിവരും സംസാരിച്ചു.



                        
