കൊയിലാണ്ടി ഐടിഐ: പുതിയ ട്രേഡുകൾ അനുവദിച്ച് ഒന്നാം ഗ്രേഡിലേക്ക് ഉയർത്തും മന്ത്രി

നിയമസഭ വീഡിയോ കാണാം.. തിരുവനന്തപുരം: കൊയിലാണ്ടി ഐടിഐ: പുതിയ ട്രേഡുകൾ അനുവദിച്ച് ഒന്നാം ഗ്രേഡിലേക്ക് ഉയർത്തും മന്ത്രി വി. ശിവൻ കുട്ടി. ഇലക്ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ അനുവദിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി തേടിയതായി മന്ത്രി നിയമസഭയിൽ കാനത്തിൽ ജമീല എം.എൽ.എ.ക്ക് മറുപടി നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്ന പദ്ധതിയിലേക്ക് തൊഴിൽ വകുപ്പിന് കീഴിലെ കൊയിലാണ്ടി ഗവ ഐടിഐയെ തിരഞ്ഞെടുക്കുകയും അതിന്റെ ഭാഗമായി കിഫ്‌ബി വഴി 4 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ആ തുക ഉപയോഗിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ കൊയിലാണ്ടി ഐടിഐയിൽ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ പ്രവർത്തിയും ക്യാമ്പസ് നവീകരണ പ്രവർത്തികളും ആണ് നടന്നുവരുന്നത്.

മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കൊയിലാണ്ടി ഐടിഐയിൽ പുതിയ ട്രേഡുകൾ അനുവദിക്കണമെന്നും ഐടിഐയെ ഒന്നാം ഗ്രേഡിലേക്ക് ഉയർത്തണമെന്നും സബ്മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടു. നമ്മുടെ ഐടിഐയിൽ നിലവിലുള്ള പത്ത് ട്രേഡുകൾക്ക് പുറമേ ഇലക്ട്രീഷ്യൻ, വെൽഡർ എന്നിങ്ങനെ രണ്ട് ട്രേഡുകൾ കൂടി ആരംഭിക്കുന്നതിനുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നും അത് സാമ്പത്തിക അനുമതിക്കായി ധനകാര്യ വകുപ്പിന് സമർപ്പിച്ച ഉള്ളതാണെന്നും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ പുതിയ ട്രേഡുകൾ ആരംഭിക്കുവാനും നമ്മുടെ ഐടിഐ ഒന്നാം ട്രേഡിലേക്ക് ഉയർത്തുവാനും സാധിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.


