കൊയിലാണ്ടി എ.കെ.ജി. സ്‌പോർട്‌സ് സെന്റർ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി

കൊയിലാണ്ടി: ദുരിതബാധിതരെ സഹായിക്കാൻ കൊയിലാണ്ടി എ.കെ.ജി. സ്‌പോർട് സെന്റർ ശേഖരിച്ച പണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഏറ്റുവാങ്ങി. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്. ഐ. സജു എബ്രഹാമിന്റെ സാന്നിദ്ധ്യത്തിൽ എ.കെ.ജി. സ്‌പോർട്‌സ് സെന്റർ ഭാരവാഹികളായ യു. കെ. ചന്ദ്രൻ, സി. കെ. മനോജ് എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്.
