KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ കലോത്സവം; തിരുവങ്ങൂര്‍ എച്ച്. എസ്സ്.എസ്സ് ചാമ്പ്യന്‍മാര്‍

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സ് ചാമ്പ്യന്‍മാരായി. മൂന്നു നാള്‍ നീണ്ട ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സില്‍ സമാപിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട് മുഖ്യാതിഥിയായി.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാധ, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് എന്നിവര്‍ സമ്മാന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര വികാസ്, ഗ്രാമ പഞ്ചായത്തംഗം ശ്രീജ പി.പി, ശിവദാസ് പൊയില്‍ക്കാവ്, സി.ബൈജു എന്നിവര്‍ സംസാരിച്ചു.

കലോത്സവ ലോഗോ രൂപകല്‍പ്പന ചെയ്ത ഹാറൂണ്‍-അല്‍ ഉസ്മാന്‍, സര്‍ട്ടിഫിക്കറ്റ് രൂപ കല്‍പ്പന ചെയ്ത പ്രജീഷ് തിരുവങ്ങൂര്‍ എന്നിവരെ ആദരിച്ചു. എല്‍.പി, യു.പി, എച്ച്.എസ്സ്, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ തിരുവങ്ങൂര്‍ ചാമ്പ്യന്‍മാരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിജയിച്ചു. എല്‍.പി വിഭാഗത്തില്‍ ജി.എം യു.പി വേളൂര്‍, ഇലാഹിയ എച്ച്.എസ്സ് കാപ്പാട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.യു.പി വിഭാഗത്തില്‍ പൊയില്‍ക്കാവ് യു.പി.എസ്, ഗവ: ഗേള്‍സ് എച്ച്.എസ്സ്.എസ്സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഗവ: ഗേള്‍സ് എച്ച്.എസ്സ്.എസ്സ്, പൊയില്‍ക്കാവ് എച്ച്.എസ്സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്സ്.എസ്സ് രണ്ടാം സ്ഥാനവും, ഗവ: ഗേള്‍സ് എച്ച്.എച്ച്.എസ്സ് മൂന്നാം സ്ഥാനവും നേടി.

Share news