KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിൽ കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണവും

കൊയിലാണ്ടി: കർശനമായ നിയന്ത്രണത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു. അതിന്റെ ഭാഗമായി നഗര പ്രദേശങ്ങളിൽ കൊതുക് നിവാരണത്തിനായി സ്പ്രേയിഗും, ഫോഗിങ്ങും ആരംഭിച്ചു. മെയ് ആദ്യ ആഴ്ച നഗരത്തിലെ ഡ്രയിനേജ് ക്ലീൻ ചെയ്യുന്ന പ്രവർത്തി ആരഭിക്കും. ശുചീകരണ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനായി 44 വാർഡുകളിലെയും വാർഡ് സാനിറ്റേഷൻ കമ്മറ്റികൾ യോഗം ചേർന്നു. നവ മാധ്യമങ്ങളിലൂടെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ബോധവൽക്കരണ പ്രവർത്തനം നടക്കുന്നു.

മെയ് 1-2 തിയ്യതികളിൽ  നഗരസഭയിലെ മുഴുവൻ വീടുകളും പറമ്പുകളും അതാത് വീട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ, കുടുംബശ്രീ. റസിഡൻസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രചരണം നടക്കുന്നുണ്ട്. മുഴുവൻ പ്രവർത്തനത്തിങ്ങളിലും നഗരസഭയിലെ മുഴുവൻ കുടുംബാഗങ്ങളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൻ കെ.പി. സുധ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *