കൊയിലാണ്ടി സീനിയര്‍ സിറ്റിസണ്‍സ് നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അവകാശ സംരക്ഷണദിനത്തിന്റെ ഭാഗമായി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പി. ബാലന് നായര്‍ അധ്യക്ഷത വഹിച്ചു. ഇളയിടത്ത് വേണുഗോപാല്‍, എം. ചന്തുക്കുട്ടി, എ.കെ. ദാമോദരന്‍ നായര്‍, എന്‍.കെ. പ്രഭാകരന്, ടി.കെ. വാസുദേവന്‍ നായര്‍, എം.കെ. വാസു, ഗംഗാധരന് നായര്‍, പ്രേമസുധ എന്നിവര്‍ സംസാരിച്ചു.
