കൊയിലാണ്ടിയെ ആഹ്ലാദതേരിലേറ്റി കെ.ദാസന്റെ മിന്നുന്ന വിജയം
കൊയിലാണ്ടി> നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധിതേടി വീണ്ടും മത്സരിച്ച് മിന്നുന്ന വവിജയം കരസ്ഥമാക്കിയെ കെ. ദാസന്റെ വിജയത്തിൽ കൊയിലാണ്ടിയിലെ ജനങ്ങൾ വലിയ ആഹ്ലാദത്തിലാണ്. ഇന്നലെ വോട്ടെണ്ണലിന്‌ശേഷം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ സ്തീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് വഴിയരികിൽ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ രണ്ടിരട്ടി വോട്ടാണ് ഇത്തവണ നേടിയെടുത്തത് ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ് ഈ വിജയമെന്ന് കെ.ദാസൻ പറഞ്ഞു. അഞ്ച് വർഷംകൊണ്ട് മണ്ഡലത്തിൽ വൻ വികസന പ്രവർത്തനങ്ങളാണ് കൊണ്ടുവരാൻ കഴിഞ്ഞത്. അതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ജനവിധി.
