കൊയിലാണ്ടിയിൽ 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര മലയാണ്ടി പട്ടണം കുരുൾ കൂട്ടായി പ്രകാശ് (20) നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂ രിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ മയക്കുമരുന്ന് കേസിൽ ഇയാൾ
എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ആവശ്യത്തിനു മാത്രമായി കൊണ്ട് വന്ന് പല ടൗണുകളിലും വിൽപ്പന നടത്തുകയാണ് പതിവ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ആവശ്യത്തിനു മാത്രമായി കൊണ്ട് വന്ന് പല ടൗണുകളിലും വിൽപ്പന നടത്തുകയാണ് പതിവ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെപെക്ടർ മനോഹരൻ പയ്യൻ, പ്രിവന്റീവ് ഓഫീസർ പി.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവകുമാർ ,മധു സുദനൻ, ഷിജു, വിപിൻ, അഹമ്മദ് ഡ്രൈവർ ബി ബിനീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് 20 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
