കൊയിലാണ്ടിയിൽ 20 കിലോ പുകയില ഉൽപ്പന്നം പിടികൂടി

കൊയിലാണ്ടി: എക്സൈസും, റെയിൽവെ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിഡിൽ 20 കിലോ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. ഉത്തർപ്രദേശ് സ്വദേശി പനവേൽ ആണ് പിടിയിലായത്. ഇന്നു കാലത്ത് പരശുറാം എക്സ്പ്രസ്സിൽ നിന്നാണ് പുകയില ഉൽപ്പന്നം പിടികൂടിയത്. 40 പായ്ക്കറ്റുകളിലും, ഡബ്ബകളിലുമായാണ് പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്. റെയിൽവെ ടി.ടി. ആറിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയും, റെയ്ഡു നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
