കൊയിലാണ്ടിയിൽ വർഗ്ഗീയതക്കെതിരെ CPIM നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ചെത്ത്തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടിവി ദാമോദരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം മാങ്ങോട്ട് സുരേന്ദ്രൻ സ്വാഗതവും എം.വി. ബാലൻ നന്ദിയും പറഞ്ഞു.

