കൊയിലാണ്ടിയിൽ ലക്ഷ്മി മെഡിക്കൽസ് കത്തിനശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പ് കത്തിനശിച്ചു. റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. രാധാകൃഷ്ണണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി മെഡിക്കൽസാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
മെഡിക്കൽസിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ തൊട്ടടുത്തുള്ള ഫയർഫോഴ്സിനെ വിവരമറിയിക്കുകയും, ഫയർഫോഴ്സ് എത്തിപൂട്ടു തകർത്ത ശേഷം തീയണക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പ് പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. കട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ കട സന്ദർശിച്ചു.

