കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞു, 4 പേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി കടലിൽ മൽസ്യബന്ധനത്തിന് പോയ വള്ളം ചുഴലിക്കാറ്റിൽപ്പെട്ട് തകർന്നു. നാലോളം
പേർക്ക് പരിക്ക്. രാഘവനിലയത്തിൽ റോജേഷ് (32), ഉപ്പാല കണ്ടി നാരായണൻ (45), വിരുന്നുകണ്ടി വാരിജാക്ഷൻ (49), വിരുന്നുകണ്ടി ജോഷി (40), എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് കാലത്താണ് സംഭവം.
കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ ശ്യാമപ്രസാദ് വഞ്ചിയാണ് കടലിൽ പത്ത് നോട്ടിക്കൽ മൈൽ ദൂരെ വെച്ച് ചുഴലിക്കാറ്റിൽപ്പെട്ടത് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വഞ്ചിയിൽ 40 ഓളം പേരാണ് ഉണ്ടായിരുന്നത്. വഞ്ചിയുടെ മുകളിലെ ഷീറ്റുകൾ കാറ്റിൽ പറന്നു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

