കൊയിലാണ്ടിയിൽ ബസ്സിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കൊയിലാണ്ടി കെ.ഡി.സി. ബാങ്കിന് സമീപം ബസ്സിടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കുന്ന്യോറമലയിൽ ശിവദാസൻ്റെ മകൻ ശരത്ത് കെ.കെ. (35) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് കൊയിലാണ്ടി നന്തിലത്ത് ജി മാർട്ടിന് മുൻവശത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സ് തട്ടിയാണ് അപകടം ഉണ്ടായത്. കോഴിക്കോട് കൃഷി ഭവനിലെ ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്ക്കരിക്കും. അമ്മ: രമണി. ഭാര്യ: ആദിത്യ. ഒന്നര മാസം പ്രയമായ മകൻ. സഹോദരി: രശ്മി.
