കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജവാർത്ത

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുലിയിറങ്ങിയെന്ന വ്യാജ സന്ദേശം വൈറലാകുന്നു. കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം പുലിയിറങ്ങിയതായി വാട്സ്ആപ്പുകളിൽ വ്യാപകമായ പ്രചാരണം. മാത്രമല്ല റെയിൽവെ സ്റ്റേഷനു സമീപത്തെസമാനമായ ചിത്രവുമായതോടെ വ്യാപകമായ പ്രചാരണ മായി. ഇത് വഴി നിരവധി വിദ്യാർത്ഥികൾ സ്കൂളുകളിലെക്ക് പോകുന്നതിനാൽ രക്ഷിതാക്കളിലും ആശങ്ക പരന്നു.
ഗൾഫ് നാടുകളിൽ നിന്നു പോലും പുലിയിറങ്ങിയതിനെ പറ്റി അന്വേഷണം വന്നു. പത്രകാരുടെ ഫോണുകൾക്കും രക്ഷയുണ്ടായിരുന്നില്ല. ബുധനാഴ്ചയും വീണ്ടും ഇതെപ്രചാരണം വ്യാപിച്ചു. ഒരാളെ കടിച്ചുകീറി എന്നു വരെ സന്ദേശം വന്നു. എല്ലാം വ്യാജവാർത്തകളായിരുന്നു. എവിടെ നിന്നാണ് ഈ വാർത്തയുടെ ഉറവിടമെന്ന് കണ്ടെത്താൻ പോലീസും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

