കൊയിലാണ്ടിയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നു

കൊയിലാണ്ടി: മാടാക്കരയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് ഭാഗിക
ശരീരമുളള നായയെ ചത്ത നിലയിൽ കാണപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉളവായിരിക്കയാണ്. കഴിഞ്ഞ ദിവസം എലത്തൂരിൽ പുലി ഇറങ്ങിയ വാർത്ത പരക്കുകയും അന്വേഷണത്തിനൊടുവിൽ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മാടാക്കരയിൽ ഉണ്ടായ പുതിയ സംഭവം.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും, കോഴിക്കോട് നിന്ന് പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. താമരശ്ശേരിയിൽ നിന്ന് ഫോറസ്റ്റ് അധികൃതർ എത്തിയതിന് ശേഷം ചില സ്ഥലങ്ങളിൽ കാണപ്പെട്ട കാൽപ്പാടുകൾ പരിശോധിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

