കൊയിലാണ്ടിയിൽ ഗതാഗത കുരുക്കിന് പരിഹാരം കാണണം: കെ. ജി. ഒ. എ.

കൊയിലാണ്ടി : ടൗണിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് കേരള ഗസറ്റ്ഡ് ഓഫീസേർസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ വാർഷിക സമ്മേളനം അധികാരികളോടാവശ്യപ്പെട്ടു. വ്യാപാര ഭവനിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഡോ: യു. സലിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. കെ. ശശിധരൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. ഉദയ, പി. സാദാനന്ദൻ, ഒ. മനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി. പി. സുധാകരൻ സംസാരിച്ചു.
മൈനർ ഉറിഗേഷൻ അസി. എഞ്ചിനീയർ കെ. രവീന്ദ്രൻ (പ്രസിഡണ്ട്), പയ്യോളി എ.പി.പി. എം. ഉദയ, പി. രാമചന്ദ്രൻ (പൂനൂർ ഗവ: സ്‌കൂൾ) എന്നിവർ വൈസ് പ്രസിഡണ്ടുമാർ, പയ്യോളി സബ്ബ് ട്രഷറി ഓഫീസർ പി. കെ. ശശിധരൻ (സെക്രട്ടറി), പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറി ഒ.മനോജ്, പയ്യോളി ടി.എച്ച.എസ്. സൂപ്രണ്ട് സുഗതകുമാർ കെ.സി (ജോ. സക്രട്ടറി), കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ബിജേഷ് യു (ട്രഷറർ) എന്നിവരെ ഭരവാഹികളായി തെരഞ്ഞെടുത്തു.
