KOYILANDY DIARY.COM

The Perfect News Portal

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 3 സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു

കൊയിലാണ്ടി: കോവിഡ് വ്യാപനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി ടൗണിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ്, കൊശമറ്റം ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കോവിഡ് രോഗം പരത്തുന്ന രീതിയിൽ ബാങ്കിനകത്ത് ആളുകളെ പ്രവേശിപ്പിച്ച് ബാങ്ക് ഇടപാടുകൾ നടത്തിയതിനാണ് ബാങ്ക് അധികൃതർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. കൂടാതെ കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന ഡോ. ജെപിഎസ് ക്ലാസ്സസ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്റർ എന്ന സ്ഥാപനത്തിനെതിരെയും കേസെടുത്തു. സ്ഥാപനത്തിൽ നൂറോളം കൂട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌കൊണ്ട് ക്ലാസെടുക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കോവിഡ് വ്യാപനം തടയുന്നതിനായി മേൽ സ്ഥാപനത്തിനെതിരെയും കേസ് റജിസ്റ്റർ ചെയ്തതായി കൊയിലാണ്ടി പോലീസ് വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *