കൊയിലാണ്ടിയിൽ കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്

കൊയിലാണ്ടി: കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. കൊരയങ്ങാട് തെരു പറമ്പിൽ കെ. പി. അശോക് കുമാറിന്റെ ഭാര്യ സുജാത (53) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം. കുക്കർ അടുപ്പിൽ വെച്ചശേഷം അൽപം മാറി നിന്ന് ജോലി ചെയ്യുമ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിതെറിയിൽ ഓട് തകർന്നിട്ടുണ്ട് ഓടിന്റ ചീള് തെറിച്ചാണ് പരുക്കേറ്റത്.
