കൊയിലാണ്ടിയിൽ കനത്ത മഴ വൻ നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കനത്ത മഴ: ഇന്നു പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വൃക്ഷങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു. ശക്തമായ ഇടിമുഴക്കവും ഉണ്ടായിരുന്നു. വേനൽ ചൂടിന് ആശ്വാസമായി മഴ ലഭിച്ചത് ആശ്വാസമായെങ്കിലും വൃക്ഷങ്ങൾ കടപുഴകി ഇലക്ട്രിക് ലൈനിൽ പതിച്ചതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷങ്ങൾ കടപുഴകിയും ,കൊമ്പുകൾ വീണതു കാരണം റോഡുകളിലും ഗതാഗത തടസ്സങ്ങൾ ഉണ്ടായി. ചെങ്ങോട്ടുകാവ്, പെരുവട്ടൂർ, ചേമഞ്ചേരി തുടങ്ങിയ മേഖലകളിലും കാറ്റ് ആഞ്ഞ് വീശിയത് കാരണം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.ജിവനക്കാർ കഠിന ശ്രമത്തിലാണ്.

