KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കണ്ടെയ്‌നർ ലോറിയ്ക്ക് തീ പീടിച്ചു. ഗതാഗതകുരുക്ക് രൂക്ഷമായി

കൊയിലാണ്ടി > കൊയിലാണ്ടി ടൗണിൽ കണ്ടെയ്‌നർ ലോറിക്ക് തീപ്പിടിച്ചു. പോസ്‌റ്റോഫീസിന് മുൻവശമാണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറിക്ക് തീപിടിച്ചത്. അതോടുകൂടി കൊയിലാണ്ടി പട്ടണത്തിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായിട്ടുള്ളത്.

lorry

സുറത്തിൽ നിന്ന് യമഹ ബൈക്കുകൾ കയറ്റി തെക്കൻ കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഉടൻതന്നെ നാട്ടുകാരും പോലീസും വടകരയിൽ നിന്ന് എത്തിയ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റും ചേർന്ന് തീകെടുത്തുകയായിരുന്നു. ലോറിക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല.

Share news