കൊയിലാണ്ടിയിൽ കടയടപ്പ് സമരം പൂർണ്ണം

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി കോ- ഓർഡിനേഷൻ കമ്മിറ്റി കൊയിലാണ്ടിയിൽ കയടപ്പ് സമരം നടത്തി. ചെങ്ങോട്ട്കാവ് മേൽപ്പാലം മുതൽ നന്തി വരെയുള്ള കടകൾ അടഞ്ഞു കിടന്നു. വൈകീട്ട് 6 വരെയാണ് കടയടപ്പ് സമരം. മെഡിക്കൽ ഷോപ്പുകളും, ഹോട്ടലുകളും കടയടപ്പിൽ പങ്കാളികളായി.
കൊയിലാണ്ടി നഗരത്തിലൂടെ കടന്നു പോകുമ്പോൾ നിരവധി വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വ്യാപാരികൾ ഒപ്പിട്ട ഭീമ ഹർജി നൽകും.

കടയട പ്പ് സമരത്തിന്റെ ഭാഗമായി സമര പ്രഖ്യാപന കൺവെൻഷനും സംഘടിപ്പിച്ചു. മാർക്കറ്റിനു സമീപത്തുനിന്നും പ്രകടനമായാണ് വ്യാപാരികൾ സമര പ്രഖ്യാപനത്തിൽ പങ്കാളികളായത്. ടി.പി.ബഷീർ, കെ.പി.ശ്രീധരൻ, എം.പി.കൃഷ്ണൻ, ടി.പി. ഇസ്മായിൽ , സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

