കൊയിലാണ്ടിയിൽ കടകളിലേക്ക് വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടം

കൊയിലാണ്ടി: കനത്ത മഴയിൽ കടകളിലേക്ക് വെള്ളം കയറിയ ഈസ്റ്റ് റോഡിലെ കച്ചവടകാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തബല നിർമ്മിക്കുകയും, റിപ്പയർ ചെയ്യുകയും ചെയ്യുന്ന പരമേശ്വരന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്., തൊട്ടടുത്ത പി. എം. കെ.സ്റ്റോർ, നന്ദന ഓട്ടോ മൊബൈൽ സ്പെപെയർ പാർട്സ്, പലചരക്ക് കട തുടങ്ങി സ്ഥാപനങ്ങൾക്കാണ് അകത്തേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചത്.
