കൊയിലാണ്ടിയിൽ എൻ.ബി.എസ് ഓണം പുസ്തകോത്സവം ആരംഭിച്ചു

കൊയിലാണ്ടി: ഏഷ്യയിലെ ആദ്യത്തെ എഴുത്തുകാരുടെ സഹകരണ സംഘമായ സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന എൽ.ബി.എസ് പുസ്തകോത്സവം ആഗസ്ത് 23 മുതൽ സപ്തംബർ 1 വരെ കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു.
സാഹിത്യം, ചരിത്രം, വിജ്ഞാനം, റഫറൻസ് ഗ്രന്ഥങ്ങൾ, കൂടാതെ പ്രസാദകരുടെ പുസ്തകങ്ങളും, ഋഗ്വേദ സംഹിത, ശബ്ദതാരാവലി, യുദ്ധവും, സമാധാനവും, ഐതിഹ്യമാല, ലോക ഇതിഹാസത്തിന്റെ വിവർത്തനങ്ങൾ, എസ്.പി.സിഎസിന്റെ തിരഞ്ഞെടുത്ത കൃതികൾ, കാറൽമാക്സിന്റെ മൂലധനം തുടങ്ങിയ പുസ്തകങ്ങളും വിലക്കുറവിൽ ലഭിക്കും. പുസ്തകങ്ങൾക്ക് 37% വരെ ഡിസ്കൗണ്ട് മേളയിൽ ലഭ്യമാകും. നിശ്ചിത സ്ക്കൂളുകൾക്കും, സ്ഥാപനങ്ങൾക്കും ക്രഡിറ്റ് സൗകര്യം ലഭ്യമാണ്.

