കൊയിലാണ്ടിയിൽ എന്‍.സി.പി. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

കൊയിലാണ്ടി: നോട്ട് പ്രതിസന്ധി പരിഹരിക്കുക, വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.സി.പി. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.എം. കോയ, പി. ചാത്തപ്പന്‍, ഇ.എസ്. രാജന്‍, എം.എ. ഗംഗാധരന്‍, ബാബു മുചുകുന്ന് എന്നിവര്‍ സംസാരിച്ചു. കെ.കെ. ശ്രീഷു, സി. ജയരാജ്, ചേനോത്ത് ഭാസ്‌കരന്‍, പത്താലത്ത് ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
