KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് 17 പേർക്ക് കോവിഡ് പോസിറ്റീവ്‌ സ്ഥിരീകരിച്ചു. ഇന്ന് കൊയിലാണ്ടി ഗേൾസ് സ്‌കൂളിലും താലൂക്കാശുപത്രിയിലും വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലും ഇന്നലെ തിരുവങ്ങൂരിൽ വെച്ച് നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലുമാണ് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പി.സി.ആർ. പരിശോധനയിലെ റിസൾട്ട് ഇനിയും വരാനുണ്ടെന്നാണ് അറിയുന്നത്‌

വാർഡ് 1 മന്ദമംഗലം – 2, വാർഡ് 6 ആനക്കുളം 1, വാർഡ് 8 കളത്തിൻ കടവ് – 3, വാർഡ് 15 പന്തലായനി സൗത്ത് – 2, വാർഡ് 23 1, വാർഡ് 24 മരുതൂര് – 1, വാർഡ് 31 കോമത്തകര – 1, വാർഡ് 33 കൊരയങ്ങാട് – 3, വാർഡ് 41 സിവിൽ സ്‌റ്റേഷൻ – 1, വാർഡ് 42 കാശ്മിക്കണ്ടി -1, വാർഡ് 43 കൊല്ലം ബീച്ച് – 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്ക്.

ഉറവിടം ഇല്ലാത്ത പല കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. പലരുടെയും സമ്പർക്കപട്ടികയിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് അറിയുന്നത്. ഗേൾസ് സ്‌കൂളിൽ വെച്ച് നടത്തിയ പരിശോധനയിൽ 6 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പി.സി.ആർ പരിശോധനയിൽ ഇനിയും റിസൽട്ട് വരാനുണ്ടെന്നാണ് അറിയുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *