കൊയിലാണ്ടിയില്‍ ഷോപ്പിങ്ങ് കോപ്ലക്‌സ് കം ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് പണിയുന്ന ഷോപ്പിങ്ങ് കോപ്ലക്‌സ് കം ഓഫീസ് കെട്ടിടസമുച്ചയത്തിന് മന്ത്രി എ.സി.മൊയ്തീന്‍ ശിലാസ്ഥാപനം നടത്തി. വിശാലമായ പാര്‍ക്കിങ്ങ്, ബസ്‌ബേ, വ്യാപാര സമുച്ചയം, ഓഫീസുകള്‍, ആംഫി തിയ്യേറ്റര്‍, കോണ്‍ഫറന്‍സ്ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന് 20 കോടി രൂപയാണ് നഗരസഭ ചെലവിടുന്നത്. നഗരസഭയുടെ രജതജൂബിലി വാര്‍ഷികോപഹാരമായി സമര്‍പ്പിക്കപ്പെടുന്ന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍, നഗരസഭ മുന്‍ചെയര്‍മാന്‍ കെ.ശാന്ത, നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, വി.സുന്ദരന്‍, ദിവ്യസെല്‍വരാജ്, കെ.ഷിജു, നഗരസഭാംഗങ്ങളായ യു.രാജീവന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, എം.സുരേന്ദ്രന്‍, സി.കെ.സലീന, കെ.വിജയന്‍, ഡോ. പി.പി.അനില്‍കുമാര്‍ (എന്‍.ഐ.ഇ. ടി), നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, സൂപ്രണ്ട് വി.പി.ഉണ്ണികൃഷ്ണന്‍, എച്ച്.ഐ. എം.അബ്ദുള്‍ മജീദ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, വ്യാപാരിസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
