കൊയിലാണ്ടിയില്‍ പദ്ധതി നിര്‍വ്വഹണം മോണിറ്ററിങ്ങ് ശില്‍പ്പശാല

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2017-18 ന്റെ ഭാഗമായി പദ്ധതി നിര്‍വ്വഹണം മോണിറ്ററിങ്ങ് ശില്‍പ്പശാല
നടത്തി. കൗണ്‍സിലര്‍മാര്‍, ഇംപ്ലി
നടന്ന ശില്‍പ്പശാലയില്‍ പദ്ധതി നിര്‍വ്വഹണം, നിരീക്ഷണം, സകര്‍മ്മ എന്നിവയായിരുന്നു വിഷയങ്ങള്‍.
ഇ.എം.എസ്. ടൗണ്‍ ഹാളില്‍ നടന്ന ശില്‍പ്പശാല നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്‌ററാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്‍. കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കല്‍ട്ടി അംഗം കെ. വിജയകുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. സുധാകരന്‍, അഡ്വ.കെ.സത്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.

നഗരസഭ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദിയും പറഞ്ഞു.

