കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധർണ്ണ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച ആറുനിലക്കെട്ടിടം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പകര്‍ച്ചപ്പനിക്കെതിരെ സംസ്ഥാനസര്‍ക്കാറിന്റെയും നഗരസഭയുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രചാരണങ്ങളില്‍ മാത്രമാണെന്ന് സുരേഷ് ബാബു കുറ്റപ്പെടുത്തി. എം. സതീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് യു.രാജീവന്‍, വി.ടി.സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, വി.വി.സുധാകരന്‍, പി.രത്‌നവല്ലി, കെ.രാജന്‍, രജീഷ് വെങ്ങളത്തുകണ്ടി, എം.കെ.സായിഷ്, നിതിന്‍ നടേരി, ബാബു മണമല്‍ എന്നിവര്‍ സംസാരിച്ചു.

