കൊയിലാണ്ടിയില്‍ കരകൗശല -കൈത്തറി മേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെയും (കൈരളി) കേന്ദ്ര സര്‍ക്കാര്‍ കരകൗശല വികസന കമ്മിഷണറേറ്റിന്റെയും സഹകരണത്തോടെ കൊയിലാണ്ടിയില്‍ കരകൗശല -കൈത്തറി മേള സംഘടിപ്പിക്കുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി 12 വരെ നഗരസഭാ ടൗണ്‍ഹാളിലാണ് പ്രദര്‍ശനം. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നൂറോളം കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
