കൊയിലാണ്ടിയിലെ ലോഡ്ജ് മുറിയിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ
കൊയിലാണ്ടി: ലോഡ്ജ് മുറിയിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്കോഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി പൂനൂർ ഉണ്ണിക്കുളം ഉമ്മിണി കുന്നുമ്മൽ മുഹമ്മദ് മിലാദ് (20) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നിരീക്ഷണം നടത്തിവരുകയായിരുന്നു.
ഇയാൾ താമസിച്ചിരുന്ന കൊയിലാണ്ടി അസ്ഹർ ലോഡ്ജിൽ രഹസ്യമായി സൂക്ഷിച്ച് വെച്ചതായിരുന്നു കഞ്ചാവ്. ഇന്നലെ വൈകീട്ട് തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ അധികൃതർ പിടികൂടിയത്. ആന്റി നാർക്കോട്ടിക്ക് പി. സജിത്ത് കുമാർ, എക്സൈസ് ഇൻസ്പക്ടർ ജിജോ ജയിംസ്, പ്രിവിന്റീ വ് ഓഫീസർ കെ. കെ. റഷീദ്. സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോപ്, റനീഷ്, ഇൻറലജൻസ് ബ്യൂറോ അംഗങ്ങളായ യു. പി. മനോജ്, പ്രജിത്ത്, റനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം ലഭിച്ചത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
