KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ അനധികൃത കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭ ഉത്തരവിട്ടു

കൊയിലാണ്ടി: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സൈന റസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള (സെൻ്റർ പോയിൻ്റ്,  മമ്മാസ്) കെട്ടിടത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് കഴിഞ്ഞ ദിവസം ഹോട്ടലുടമകൾ നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ നഗരസഭയുടെ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പൊളിച്ച് മാറ്റാനാണ് ഉത്തരവ്.  നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെ സംസ്ഥാന പാതയിൽ നിന്ന് ഒരു മീറ്റർപോലും അകലംപാലിക്കാതെയാണ് ഉടമകൾ അർദ്ധരാത്രി നിർമ്മാണം പൂർത്തിയാക്കി ഷട്ടർ ഉൾപ്പെടെ സ്ഥാപിച്ചത്.

ഇതിനെതിരെ കൊയിലാണ്ടി ഡയറി വാർത്ത നൽകിയിരുന്നു. നഗരസഭാ ചെയർമാനെ സമീപിച്ചപ്പോൾ അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയെതെന്നാണ് അദ്ധേഹം അറിയിച്ചത്. ഉടൻ തന്നെ ആവശ്യമായ നടപടിയെടുക്കുമെന്നും ചെയർമാൻ അറിയിച്ചു. വാർത്തയുടെ അടിസ്ഥനത്തിൽ വ്യാപകമായ പരാതിയാണ് ഉയർന്നത്.

കെട്ടിടം ഉടൻ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവന ഇറക്കിയിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച വൈകീട്ട് നഗരസഭ അധികൃതർ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ സ്വന്തം ചിലവിൽ പൊളിച്ച് മാറ്റണം അല്ലെങ്കിൽ നഗരസഭ നേരിട്ട് പൊളിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന അറിയിപ്പ് ഉടമകൾക്ക് കൈമാറി.  ചൊവ്വാഴ്ച കാലത്ത് കെട്ടിടത്തിന് മുകളിൽ നോട്ടീസ് പതിപ്പിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *