KOYILANDY DIARY.COM

The Perfect News Portal

കമ്മ്യൂണിസ്റ്റ് പോരാളി കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ (92) വിടവാങ്ങി

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതുല്യ സംഭാവനകൾ നൽകിയ കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ (92) നിര്യതനായി. പുറക്കട് പ്രദേശത്ത് കർഷക – കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ആദ്യകാലത്ത് ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് കൊയിലേരി നടത്തിയത്. CPIM തിക്കോടി ലോക്കൽ കമ്മറ്റി അംഗമായും, ദീർഘകാലം പ്രവർത്തിച്ചിരുന്നു. പുറക്കാട് പ്രദേശത്തെ ആദ്യ പാർട്ടി ഘടകത്തിൽ അംഗമായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിരുന്നു.

ആധുനീക പുറക്കാടിൻ്റെ ശില്പികളിൽ പ്രമുഖനാണ് കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ. റൂബി മിച്ചഭൂമി സമര നായകരിൽ പ്രമുഖ സ്ഥാനമാണ് കൊയലേരി ക്കുള്ളത്. കർഷക തൊഴിലാളി യൂനിയൻ തിക്കോടി പഞ്ചായത്ത് സെക്രട്ടറിയും കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: രവി (റിട്ട: ആർമി ) ശോഭന, മുരളീധരൻ, പ്രമീള. മരുമക്കൾ: ദാമോദരൻ നായർ (ചിങ്ങപുരം), ബാലകൃഷ്ണൻ നായർ (അയനിക്കാട്), വസന്ത (റിട്ട: HM പുറക്കാട് സൗത്ത് എൽ.പി.എസ്) മഞ്ജുള. സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ നാരായണി അമ്മ, കല്യാണി അമ്മ, പത്മനാഭൻ നായർ. 

Share news

Leave a Reply

Your email address will not be published. Required fields are marked *