കൊടക്കാട്ട് സുരേഷ്ബാബുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്ന കൊടക്കാട്ട് സുരേഷ്ബാബു മാസ്റ്ററെ അനുസ്മരിച്ചു. പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്‌ക്കരൻ അദ്ധ്യക്ഷതവഹിച്ചു.
പി. രത്‌നവല്ലി ടീച്ചർ, രാമകൃഷ്ണൻ മൊടക്കല്ലൂർ, ഉണ്ണികൃഷ്ണൻ മരളൂർ, തങ്കമണി ചൈത്രം, മറുവട്ടംകണ്ടി ബാലകൃഷ്ണൻ, നാണി പി. പി, എം. കെ. ബിനോജ്, വി. കെ. സതി, സുനിൽകുമാർ വിയ്യൂർ, തൻവീർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

