കൊഞ്ച് ബിരാണി കഴിച്ച അദ്ധ്യാപിക മരിച്ചു

കൊല്ലം: കൊഞ്ച് ബിരാണി കഴിച്ച അദ്ധ്യാപിക മരിച്ചു. കൊല്ലം പരവൂര്‍ പൊഴിക്കര സ്വദേശി പ്ലാങ്കാവില്‍ വിട്ടില്‍ ബിന്ദു.എസ് ആണ് മരിച്ചത്. മയ്യനാട് ഗവണ്‍മെന്റ് ഹൈസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപികയാണ്.
ഇന്നലെ ഉച്ചക്ക് സഹപ്രവര്‍ത്തക കൊണ്ടു വന്ന കൊഞ്ച് ബിരിയാണി കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

