KOYILANDY DIARY.COM

The Perfect News Portal

കൊച്ചി മെട്രൊ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിക്ക് തുടക്കമായി

കൊച്ചി മെട്രൊ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ KMRL നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിക്ക് തുടക്കമായി. സൈക്കിള്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം 100 മണിക്കൂര്‍ സൗജന്യ സൈക്കിള്‍ സവാരി നടത്താം. ആദ്യ ഘട്ടമെന്ന നിലയില്‍ 8 സ്റ്റേഷനുകളിലാണ് സൈക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

MG റോഡ് മെട്രൊ സ്റ്റേഷന്‍ മുതല്‍ ഇടപ്പള്ളി വരെ 8 സ്റ്റേഷനുകളിലായി 50 സൈക്കിളുകളാണ് സൗജന്യ സവാരിക്കായി ഒരുക്കിയിരിക്കുന്നത്. ആതീസ് സൈക്കിള്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡിന്‍റെ സഹകരണത്തോടെയാണ് KMRL പദ്ധതി നടപ്പാക്കുന്നത്.

ആതീസ് സൈക്കിള്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം 100 മണിക്കൂര്‍ സൗജന്യ സൈക്കിള്‍ സവാരി നടത്താം. KMRL MD മുഹമ്മദ് ഹനീഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൈക്കിള്‍ വാടകക്ക് എടുക്കുന്നതിന് RackCodeBicycleID എന്ന ഫോര്‍മാറ്റില്‍ 9645511155 എന്ന നമ്ബറിലേക്ക് SMS ചെയ്യണം.

Advertisements

റിട്ടേണ്‍ ചെയ്യുന്നതിന് ഇതേ രീതിയില്‍ 9744011777 എന്ന നമ്ബറിലേക്ക് മെസേജ് അയക്കുകയാണ് ചെയ്യേണ്ടത്. മെമ്ബര്‍ഷിപ്പ് എടുക്കുന്നതിന് പേര് , വിലാസം , ഇ മെയില്‍ ഐ ഡി , ജോലി എന്നിവ 9645511155 എന്ന നമ്ബറിലേക്ക് SMS അയക്കാം.

ആതീസ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സൈക്കിള്‍ വാടകക്ക് എടുക്കുന്നതിന് നിശ്ചിത ഫോര്‍മാറ്റില്‍ നിശ്ചിത നമ്ബറിലേക്ക് SMS അയക്കണം. തുടര്‍ന്ന് ലഭിക്കുന്ന കോഡ് ഉപയോഗിച്ച്‌ മാത്രമെ സൈക്കിളിന്‍റെ ലോക്ക് തുറക്കാനാകൂ.

അതു കൊണ്ടുതന്നെ സൈക്കിള്‍ മോഷ്ടിക്കാനൊ ദുരുപയോഗം ചെയ്യാനൊ സാധിക്കില്ല. വരും ദിവസങ്ങളില്‍ പദ്ധതി മറ്റു സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് KMRL ന്‍റെ തീരുമാനം.

 

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *