കൊച്ചി മെട്രോ ഔദ്യോഗിക യാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചി: മൂന്നരക്കോടി മലയാളികള്‍ വര്‍ഷങ്ങളോളം കണ്ട കൊച്ചി മെട്രോയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെങ്കിലും ശനിയാഴ്ച ഉദ്ഘാടന സര്‍വീസ് മാത്രമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മെട്രോയുടെ ഉദ് ഘാടനം നിര്‍വഹിച്ചത്.
എന്നാല്‍ ഔദ്യോഗിക യാത്ര തിങ്കളാഴ്ച മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. അതേസമയം ഞായറാഴ്ച മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധസദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്കും സ് പെഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലുവയില്‍നിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സര്‍വീസ് ആരംഭിക്കും. ഒന്‍പതു മിനിട്ട് ഇടവേളയില്‍ ഇരു ഭാഗത്തുനിന്നും സര്‍വീസുണ്ടാവും. രാത്രി പത്തുമണിക്കാണ് അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപ. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്. ഇടപ്പള്ളി, പാലാരിവട്ടം വരെ 40 രൂപയാണ് നിരക്ക്.

മെട്രോ യാത്രയ് ക്കുള്ള ടിക്കറ്റ് സ് റ്റേഷനില്‍നിന്നും ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ശനിയാഴ്ച പുറത്തിറക്കുന്നതോടെ ഈ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. ടിക്കറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ചേര്‍ന്നതാണിത്.

