കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നു രാവിലെ 6.45 ഓടെ കലൂരില്‍ വച്ച് ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്.
കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിയും പെയിന്റിംഗ് തൊഴിലാളിയായ യുവാവും മുന്‍ പരിചയക്കാരാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു. യുവതിക്കു വിവാഹാലോചനയുമായി ഇയാള്‍ എത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

