കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ സിദ്ധാര്‍ത്ഥ മേനോന് അന്തരിച്ചു

ആലപ്പുഴ> കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ സിദ്ധാര്‍ത്ഥ മേനോന് (77) അന്തരിച്ചു. പുലര്‍ച്ചെ ആലപ്പുഴയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു.
ദീര്‍ഘകാലം കൈരളി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കെഎസ്ഇബി ചെയര്മാന് ആയി പ്രവര്‍ത്തിച്ചിടുണ്ട്. ദീര്‍ഘകാലമായി കൈരളി ടിവിയിലെ ഭൂമിഗീതം പരിപാടിയുടെ അവതാരകനാണ്.

