കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ രജതജൂബിലി വര്‍ഷത്തില്‍
ബ്ലോക്ക് സമ്മേളനം നടന്നു. കെ.എസ്.എസ്.പി.യു. ജി ല്ലാ ജോ. സെക്രട്ടറി പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.എസ്.എന്‍.എല്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ദാമോദരന്‍ നോട്ട് പ്രതിസന്ധി ഒരു വിശകലനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
കെ.എസ്.എസ്.പി.യു.കൊ യിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് പി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോ.സെക്രട്ടറി അണേല ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.ശങ്കരന്‍, പി.എന്‍ ഗോപിനാഥന്‍, കെ.കെ.ബാലന്‍, കെ.സു കുമാരന്, ടി.ടി.കുഞ്ഞിക്കണാരന്‍ , ഡോ.പി.ശ്രീമാനുണ്ണി എന്നിവര്‍ സംസാരിച്ചു. കെ.കെ.പത്മനാഭന്‍ സ്വാഗതവും പി.വി.സുകുമാരി അമ്മ നന്ദിയും പറഞ്ഞു.
