കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ഹിന്ദുവിന്റെ മുഖപ്രസംഗം

കൊച്ചി: നിപാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ പുകഴ്‌ത്തി ‘ദി ഹിന്ദു’ പത്രത്തിന്റെ മുഖപ്രസംഗം. അസാധാരണമായ കാര്യക്ഷമതയോടെയാണ് കേരളം വൈറസ് പ്രതിരോധത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്നും രോഗം കൂടുതല്‍ പടരാതിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സഹായകമായിയെന്നും ഹിന്ദു എഴുതുന്നു.
“ഇതുവരെ അസാധാരണമായ കാര്യക്ഷമതയോടെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചത് .രണ്ടാമത്തെ രോഗിയില്‍ തന്നെ വൈറസിനെ തിരിച്ചറിയാന്‍ കഴിഞ്ഞു. വികസിത രാജ്യങ്ങളില്‍ പോലും സാധ്യാമാകാത്ത വേഗത്തിലാണ് രോഗനിര്‍ണയം നടന്നത് . ഇത് പ്രശംസാര്‍ഹമാണ് “-മുഖപ്രസംഗം പറയുന്നു.

രോഗികളെ പരിപാലിക്കുന്നവരടക്കമുള്ളവര്‍ സ്വീകരിക്കേണ്ട സുരക്ഷാ പ്രതിരോധ മാര്‍ഗങ്ങളില്‍ കൂടി കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹിന്ദു ചൂണ്ടിക്കാട്ടുന്നു.. ഇത് വേണ്ടത്ര ഉണ്ടായില്ലെന്നാണ് ഒരു നഴ്സിന്റെ മരണം സൂചിപ്പിയ്ക്കുന്നത് .ഈ വൈറസ് ബാധയ്ക്ക് കൃത്യമായ ചികിത്സയില്ല. പടരുന്നത് തടയുക എന്നതാണ് പ്രധാനം. അക്കാര്യം ഉറപ്പുവരുത്തണം-മുഖപ്രസംഗം നിര്‍ദേശിയ്ക്കുന്നു.

