കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി> കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി മത്സ്യമാർക്കറ്റ് പരിസരത്ത് ചേർന്ന പരിപാടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. ദാസൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ, എൻ.ഡി.എ സ്ഥാനാർത്ഥി രജിനേഷ് ബാബു എന്നിവർ പങ്കെടുത്തു. ഏകോപന സമിതി പ്രസിഡന്റ് ഇസ്മായിൽ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മറ്റ് വ്യാപാരി സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
