കേരള വിദ്യാര്‍ത്ഥി യൂണിയനെ വി.ടി നിഹാല്‍ നയിക്കും

കോഴിക്കോട്: ജില്ലയിലെ കേരള വിദ്യാര്‍ത്ഥി യൂണിയനെ വി.ടി നിഹാല്‍ നയിക്കും. 175 വോട്ടുകള്‍ നേടിയാണ് എ വിഭാഗക്കാരനായ നിഹാല്‍ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിരുദവും കോഴിക്കോട് ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും കഴിഞ്ഞ വി.ടി. നിഹാല്‍ കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്.
ഇരുപത്തിയാറുകാരനായ നിഹാല്‍ ക്രിസ്ത്യന്‍ കോളജ് കെ. എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായത്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ 2012 ല്‍ ഇക്കോ ഫ്രന്റ്സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ സ്റ്റുഡന്റ് അവാര്‍ഡ് കരസ്ഥമാക്കിയ നിഹാല്‍ പരേതനായ മുഹമ്മദ് ഹനീഫയുടെയും സാജിതയുടെയും മൂന്നാമത്തെ മകനാണ്.

