KOYILANDY DIARY.COM

The Perfect News Portal

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 km വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കു-പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യധയുണ്ട്.

വിഴിഞ്ഞം മുതല്‍ കാസർഗോഡ് വരെ ഉയര്‍ന്ന തിരമാലകള്‍ക്കും (3 മുതല്‍ 3.3 മീറ്റര്‍ ഉയരം വരെ) സാധ്യതയുണ്ട്.
ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത്.

ഈ മുന്നറിയിപ്പ് ഇന്ന് (21.06 .2018 ) ഉച്ചക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *