കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ രക്ഷായാത്ര നടത്തും

കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൊഴിലാളി രക്ഷായാത്ര നടത്തും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടനിലക്കാര്‍ക്കുവേണ്ടി രൂപവത്കരിച്ച യൂണിയന് തൊഴിലാളികളുടെയും ജനങ്ങളുടെയും ബോധവത്കരണത്തിനായാണ് യാത്ര നടത്തുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അംഗങ്ങള്‍ക്ക് അടിയന്തര ചികിത്സാഫണ്ട്, അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക പെന്ഷന്, 65 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ സഹായഫണ്ടും മാസാന്ത പെന്‍ഷനും പെണ്മക്കളുടെ വിവാഹത്തിന് സഹായധനം തുടങ്ങിയവ നടപ്പില്‍ വരുത്തുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. അമ്മത്, സെക്രട്ടറി എം.കെ. അബ്ദുല്‍ സലാം, ട്രഷറര്‍ എന്‍. പ്രഭാകരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.

