കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം

കൊയിലാണ്ടി : ഏകീകൃത സിവിൽ കോഡും ഇന്ത്യൻ മതേതരത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പ്രബന്ധരചനാ മൽസരത്തിൽ ഒന്നാം സ്ഥാനം ചലച്ചിത്ര സംവിധായകൻ പി.കെ.രാധാകൃഷ്ണന് ലഭിച്ചു. ദേശീയ അവാർഡ് നേടിയ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ജീവിത കഥ പറയുന്ന അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയുടെ സംവിധാനവും രാധാകൃഷ്ണാനാണ് നിർവ്വഹിച്ചത്.
